തിരുവല്ല: മാർത്തോമ സഭയുടെ നവ അഭിഷിക്ത മെത്രാപോലീത്ത ഡോ.തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തായ്ക്ക് നാളെ നിരണം മാരാമൺ ഭദ്രാസനതല സ്വീകരണം നൽകുമെന്ന് മാർത്തോമ സഭ ഭദ്രാസന സെക്രട്ടറി റവ.ജോജൻ മാത്യുസ് ജോൺ, ഭദ്രസന ട്രഷറർ അൻസിൽ കോമാട്ട് എന്നിവർ അറിയിച്ചു. 16ന് വൈകിട്ട് മൂന്നിന് തിരുവല്ല ഡോ.അലക്‌സാണ്ടർ മാർത്തോമാ സ്മാരക സഭാ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിലാണ് സ്വീകരണം നൽകുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും. മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്താ ആശീർവദിച്ച് സന്ദേശം നൽകും.കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന പരിപാടി യുട്യൂബിലും,ഫെയ്‌സ് ബുക്കിലും ലഭിക്കും.