കോന്നി : സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ കോന്നിയിലെ സി.പി.എമ്മിലെ നേതാക്കൻമാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്ര് റോബിൻ പീറ്റർ ആവശ്യപ്പെട്ടു.
ഓമനക്കുട്ടന്റെ ഭാര്യയുടെ മൊഴിയിലൂടെ കോന്നിയിലെ സി.പി.എമ്മിലെ ചില മാഫിയ സംഘങ്ങൾ നടത്തുന്ന ക്രൂരകൃത്യങ്ങളാണ് പുറത്തു വരുന്നത്. ഓമനക്കുട്ടന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നും ഈ വിഷയത്തിൽ കോന്നി എം.എൽ.എ മൗനം വെടിയണമെന്നും റോബിൻ പീറ്റർ ആവശ്യപ്പെട്ടു.