തുമ്പമൺ: യൂത്ത് കോൺഗ്രസ് രാജീവ് ഗാന്ധി യൂണിറ്റ് രൂപീകരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം തുമ്പമൺ മുട്ടം കോളനിയിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽസെക്രട്ടറി എബ്രഹാം റോയി മാണി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ മാങ്കുട്ടത്തിൽ,എബിൻ വർക്കി കോടിയാട്ട് ,സംസ്ഥാന സെക്രട്ടറിമാരായ വിമൽ കൈതയ്ക്കൽ,ആബിദ് ഷഹിം ജില്ലാ ഭാരവാഹികളായ ജി.മനോജ്, വിശാഖ് വെൺ പാല,രഞ്ജു മുണ്ടയിൽ, ഷിജു തോട്ടപ്പുഴശേരി,ജിജോ ചെറിയാൻ, ജിതിൻ ജി. നൈനാൻ, ആനന്ദു ബാലൻ, പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, ഉമ്മൻ മഞ്ഞക്കാല , സഖറിയ വർഗീസ്, അനൂപ്, ശരത് ലാൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അർജുൻ സിവൈസ് പ്രസിഡന്റ്: ഗോപകുമാർ ഗൗരി കൃഷ്ണ, വിനോദ് ജനറൽ സെക്രട്ടറി: അനുപമ ആർദ്ര രശ്മി ഗൗതം കൃഷ്ണ അനിൽ.