പന്തളം: പന്തളം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് സാമൂഹ്യ വിരുദ്ധർ പ്രവർത്തനരഹിതമാക്കി. വർഷങ്ങളായി കത്താതെ കിടന്ന ലൈറ്റ് തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്നതിനു മുമ്പാണ് അറ്റകുറ്റപ്പണികൾ നടത്തി തെളിച്ചത്. കഴിഞ്ഞ ശനിയാഴ്ച സാമൂഹ്യ വിരുദ്ധർ മനപൂർവം പ്രധാന ഫ്യൂസ് ഊരി മാറ്റി ലൈറ്റ് കേടാക്കുകയായിരുന്നു. നഗരസഭാ ചെയർപേഴ്സൺ സുശീലസന്തോഷ്, കൗൺസിലർമാരായ രാധാ വിജയകുമാർ, ബെന്നി മാത്യു പുതിയവീട്ടിൽ, സീന കെ., കിഷോർ കുമാർ എന്നിവർ പ്രതിഷേധിച്ചു. നഗരസഭ സെകട്ടറി പൊലീസിൽ പരാതി നൽകി. നഗരസഭാ പ്രദേശം മുഴുവൻ ഉടൻ പ്രകാശപൂർണമാക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.