തിരുവല്ല: തിരുവല്ല ജോയ്ആലുക്കാസിൽ പൊങ്കൽ മഹോത്സവം ആഘോഷിച്ചു. ഓൾ ഇന്ത്യ ബ്രാഹ്മിൻസ് ഫെഡറേഷൻ നാഷണൽ സെക്രട്ടറി മണി എസ് പൊങ്കൽ അടുപ്പിൽ അഗ്നിപകർന്നു. മണിപ്പുഴ തമിഴ് ബ്രാഹ്മണ സമൂഹം പ്രസിഡന്റ് കൃഷ്ണമൂർത്തി, വാസന്തി ടീച്ചർ, തിരുവല്ല ആര്യാസ് ഹോട്ടൽ ഉടമ ജനാർദ്ദനൻ, ചങ്ങനാശേരി മുൻ ബ്രാഹ്മിണ സമൂഹം പ്രസിഡന്റ് അനന്തസുബ്രഹ്‍മണ്യം, ജ്യോതി സാവിത്രി, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ എന്നിവർ ചേർന്നു ദീപങ്ങൾ തെളിച്ചു. ജുവല്ലറി അസി.മാനേജർ അരുൺകുമാർ ടി.എം, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ്, അസി.മാനേജർ വിജയ് പോൾ എന്നിവർ പങ്കെടുത്തു.