പന്തളം: കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ലൈസൻസിംഗ് മേഖലയിൽ വരുത്തുന്ന അശാസ്ത്രീയ പരിഷ്‌കരണത്തിനെതിരെയും ഇലക്ട്രിസിറ്റി മേഖലായകെ കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിലും പ്രധിക്ഷേധിച്ചും പന്തളം പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ നടത്തി. ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി.ഐ റ്റി യു.) സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി നടന്ന സമരം സി.ഐ റ്റി.യു. പന്തളം ഏരിയ സെക്രട്ടറി വി.പി. രാജേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മറ്റിയംഗം കെ.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.രാജൻ റാവുത്തർ, നഗരസഭ പ്രതിപക്ഷ നേതാവ് ലസിത നായർ, കെ.എസ്.ഇബി വർക്കേഴ്സ് അസോസിയേഷൻ അടൂർ ഡിവിഷൻ പ്രസിഡന്റ് സുധീർ എന്നിവർ പ്രസംഗിച്ചു.