ഇലവുംതിട്ട: പരിചയം നടിച്ച് വീട്ടിലെത്തിയ യുവാവ് അദ്ധ്യാപികയുടെ മാല പൊട്ടിച്ച് കടന്നു. മുട്ടുകുടക്ക,വട്ടക്കൂട്ടത്തിൽ ലീലമ്മയുടെ മാലയാണ് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെ ബൈക്കിൽ വീട്ടിലെത്തിയ യുവാവ് പരിചയ ഭാവം നടിച്ച് മാലപൊട്ടിച്ചെടുക്കുകയായിരുന്നു.

ബൈക്കിലാണ് ഇയാൾ രക്ഷപ്പെട്ടത്. അദ്ധ്യാപികയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിക്കൂടിയെങ്കിലും ഇയാളെ പിടികൂടാനായില്ല. ഇലവുംതിട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.