minister
ശബരിമല സന്നിധാനത്ത് നടന്ന പുരസ്കാര വിതരണ സമ്മേളനം ദേവസ്വം -ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: നിലയ്ക്കൽ ഉൾപ്പെടെ ശബരിമല ഇടത്താവളങ്ങൾക്ക് കിഫ്ബിയിൽ ഉൾപ്പെടുത്തി 99.6 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. ഇടത്താവളങ്ങളായ ചിറങ്ങര, കഴക്കൂട്ടം, നിലയ്ക്കൽ, ചെങ്ങന്നൂർ, എരുമേലി എന്നിവിടങ്ങളിലെ ഇടത്താവളങ്ങൾ കൂടാതെ നിലയ്ക്കലിൽ അഞ്ച് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പുതിയ വാട്ടർ ടാങ്ക് നിർമിക്കുന്നതിനും അനുവാദം നൽകിയിട്ടുണ്ട്.
ഈ പദ്ധതി നടപ്പാക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്. 2016-17 ബഡ്ജറ്റിൽ ഉൾപ്പെടുത്തി ശബരിമലയുടെയും ഇടത്താവളങ്ങളുടേയും വികസനത്തിനായുള്ള പ്രോജക്ട് ദേവസ്വം ബോർഡ് മുഖേന നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ശബരിമല ഇടത്താവളങ്ങളുടെയും നിലയ്ക്കൽ വാട്ടർ ടാങ്ക് നിർമിക്കുന്നതിനും ഉള്ള നിർവഹണ ചുമതലയും മേൽനോട്ട ചുമതലയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ചെയ്തത്.