15-kodiyattu
അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെ മകര ഭരണി ഉത്സവത്തിന് തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരി കൊടിയേറ്റുന്നു

അയിരൂർ: പുതിയകാവ് ദേവീക്ഷേത്രത്തിൽ മകര ഭരണി ഉത്സവം കൊടിയേറി. തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പതിവ് പൂജകൾക്കു ശേഷം 20 ന് രാവിലെ 11ന് ഉത്സവബലി, 21ന് രാത്രി 9ന് പള്ളിവേട്ട, 22ന് രാത്രി 7ന് കൊടിയിറക്ക്, ആറാട്ട് എന്നിവ നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് ആചാരപരമായ ചടങ്ങുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്ന് ക്ഷേത്രോപദേശക സമിതി സെക്രട്ടറി ടി.കെ.പീതാംബരൻ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ കെ.ജി. രാധാകൃഷ്ണൻ പെരുമ്പെട്ടി എന്നിവർ അറിയിച്ചു.