അങ്ങാടിക്കൽ : എസ്.എൻ.ഡി.പി യോഗം 171-ാം അങ്ങാടിക്കൽ ശാഖാ യോഗത്തിന്റെ മാനേജ്‌മെന്റിലുള്ള എസ്.എൻ.വി വൊക്കേഷണൽ ഹയർ സെക്കൻഡറി, എസ്.എൻ.വി. ഹയർ സെക്കൻഡറി, എസ്.എൻ.വി. പബ്ലിക് സ്‌കൂൾ എന്നിവയുടെ മാനേജിംഗ് കമ്മിറ്റിയിലേക്കും ശാഖായോഗം ഭരണസമിതിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടവർ ചുമതലയേറ്റു. അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ സത്യപ്രതിജ്ഞയ്ക്ക് ആമുഖ പ്രസംഗം നടത്തി. യോഗത്തിൽ ശാഖാ പ്രസിഡന്റ് രാഹുൽ ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. മദനൻ, കെ.ജി. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ മണ്ണടി സുജിത്ത് എന്നിവരും പങ്കെടുത്തു. യോഗ വാർഷിക പ്രതിനിധികളെയും തിരഞ്ഞെടുത്തു.