ചെങ്ങന്നുർ: സി.പി.എം ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായർ അനുസ്മരണയോഗം ചേർന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.നാസർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം പി.വിശ്വംഭരപണിക്കർ, മാന്നാർ ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ്, ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു ഖാദിബോഡ് വൈ.ചെയർപേഴ്സൺ ശോഭനാ ജോർജ്, ഏരിയ കമ്മിറ്റി അംഗം എം.കെ മനോജ് എന്നിവർ സംസാരിച്ചു.