പത്തനംതിട്ട: ക്രിസ്തുവിലൂടെ വെളിപ്പെട്ട സ്‌നേഹം ലോകത്തിനു നൽകാൻ വിശ്വാസ സമൂഹത്തിനു കഴിയണമെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രപൊലീത്ത പറഞ്ഞു. മാർത്തോമാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന കൺവെൻഷൻ പത്തനംതിട്ട മാർത്തോമാ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രപൊലീത്ത. സമകാലിന സംഭവങ്ങളുമായി ചേർത്ത് വച്ച് ദൈവവചനം പഠിക്കണം. ഇതു ജീവിതത്തിൽ രൂപാന്തരം ഉണ്ടാക്കണം. പാപത്തെക്കുറിച്ചു ബോധം വരണം. പ്രവർത്തന മേഖലകളിൽ ദൈവ സ്‌നേഹം വെളിപ്പെടുത്തുന്നവരായി മാറണമെന്നും മെത്രപൊലീത്ത പറഞ്ഞു. ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തി മോഥെയോസ് അദ്ധ്യക്ഷനായിരുന്നു .റവ.മാത്യു സഖറിയ മുഖ്യ പ്രഭാഷണം നടത്തി. വികാരി ജനരാൾ വെരി. റവ.കെ. ഒ. പീലിപ്പോസ്,ഭദ്രാ സന സെക്രെട്ടറി റവ.പി എ.എബ്രഹാം, ട്രഷറർ സജി മുക്കറണത്ത് , ഇടവക വികാരി റവ.കെ.വി. സൈമൺ എന്നിവർ സംസാരിച്ചു.