ചെങ്ങന്നൂർ: നഗരത്തിൽനിന്നും കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച വള്ളികുന്നം സ്വദേശി മുളയ്ക്കാവിളയിൽ ശ്രീപതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കാറും ആഭരണങ്ങളും തട്ടിയെടുത്ത കേസിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അമ്പലപ്പുഴ സ്വദേശി വടിവാൾ വിനീത് പൊലീസ് പിടിയിൽ. മോഷ്ടിച്ച കാറിൽ സഞ്ചരിക്കവേ കൊല്ലം ചടയമംഗലത്ത് വെച്ചാണ് പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി അൻപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കിടങ്ങൂരിൽ നിന്ന് കൊല്ലത്തേക്കുള്ള യാത്രാമദ്ധ്യേയാണ് വള്ളികുന്നം സ്വദേശിയുടെ വാഹനവും സ്വർണവും പണവും അപഹരിച്ചത്. രാത്രികാല വാഹനയാത്രക്കാരുടെ തടഞ്ഞുനിറുത്തി കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാന പ്രതിയാണ് വിനീതെന്ന് പൊലീസ് പറഞ്ഞു, ചെങ്ങന്നൂരിൽ നടന്ന സംഭവത്തിൽ പ്രത്യേകസംഘം അന്വേഷണം ഊർജ്ജിതമാക്കയത്തിന് പിന്നാലെയാണ് ചടയമംഗലത്ത് ഇയാൾ പിടിയിലായത്.