15-kudumbasree
മുനിസിപ്പാലിറ്റിയിൽ കുടുംബശ്രി സി ഡി എസ് സ്വാശ്രയ അഗ്രികൾച്ചറൽ മുട്ടകോഴി വളർത്തൽ പദ്ധതി ചെയർമാൻ അഡ്വ ടീ സക്കീർ ഹുസ്സൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : മുനിസിപ്പാലിറ്റിയിൽ കുടുംബശ്രി സി.ഡി.എസ് സ്വാശ്രയ അഗ്രികൾച്ചറൽ മുട്ടകോഴി വളർത്തൽ പദ്ധതി ചെയർമാൻ അഡ്വ.ടീ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഹൈടെക് കോഴിക്കൂടും കോഴി കുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്ന പദ്ധതിയാണ്. മഹാമാരിയെ തുടർന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ടവരും വീട്ടിൽ കഴിയേണ്ടി വന്നിട്ടുള്ളവരുമായ സ്ത്രീകൾക്ക് ഒരു വരുമാന മാർഗം എന്ന നിലയിലാണ് പദ്ധതി ആരംഭിച്ചത്. 24,000 രൂപ വിലവരുന്ന യൂണിറ്റ് 16,000 രൂപക്കാണ് നൽകിയത്. 40 ദിവസം മുതൽ 60 ദിവസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയും, 50 കിലോ കോഴിത്തീറ്റയും, വാക്‌സിനും നൽകും. മൂന്ന് മാസത്തേക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ വരെ അഞ്ച് പേരടങ്ങുന്ന സംരംഭക കൂട്ടായ്മക്ക് വായ്പ നൽകും. പദ്ധതി വിപുലീകരിക്കാൻ നഗരസഭ ആലോചിക്കുന്നു.ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിനാ ഹൈദരാലി,സി.ഡി.എസ് ചെയർപേഴ്‌സൺ മോനി വർഗീസ്, പ്രോജക്ട് മാനേജർ പ്രീജ എന്നിവരും പങ്കെടുത്തു.