16-cgnr-sndp
1197ാം നമ്പർ ഉമയാറ്റുകര എസ്.എൻ.ഡി.പി.യോഗം ശാഖാ വാർഷികത്തോടനു ബന്ധിച്ച് നടന്ന അനുമോദന സമ്മേളനം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്യുന്നു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാപുരുഷോത്തമൻ, യൂണിയൻ അഡ്.കമ്മറ്റി അംഗം അനിൽ അമ്പാടി, ബിനുമോൻ പി.എസ്.എന്നിവർ സമീപം.

ചെങ്ങന്നൂർ : എസ്.എൻ.ഡി.പി.യൂണിയൻ കല്ലിശേരി 1197ാം ഉമയാറ്റുകര ശാഖാ ഗുരുക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാർഷിക പൂജയും ശാഖാ അംഗങ്ങളായ പഞ്ചായത്ത് മെമ്പർമാരുടെ സ്വീകരണവും നടന്നു. കൈലാസൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹത്തിന്റെ വാർഷിക പൂജകൾ നടന്നു. വാർഷികത്തോട നുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. ശാഖയിൽ നിന്നു തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡിലേക്ക് അംഗമായി തിരഞ്ഞെടുത്ത ശാഖാ സെക്രട്ടറി സതീഷ് കെ.ഒ.കല്ലുപറമ്പിലിനേയും 6ാം വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ശാഖാ അംഗം സജൻ പണ്ടാരശേരിയേയും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പൊന്നാട അണിയിച്ച് ആദരിച്ചു.ശാഖാ പ്രസിഡന്റ് എസ്.ദേവരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ അഡ്.കമ്മിറ്റി അംഗം അനിൽ അമ്പാടി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാപുരുഷോത്തമൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ അഡ്.കമ്മിറ്റി അംഗം മനു ഇലഞ്ഞിമേൽ, ശാഖാ വൈസ് പ്രസിഡന്റ് സന്തോഷ് കെ.,വനിതാസംഘം സെക്രട്ടറി രാജി ബാബു,യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ശരത്കുമാർ, ഉത്സവകമ്മിറ്റി കൺവീനർ ബിനുമോൻ പി.എസ്.എന്നിവർ പ്രസംഗിച്ചു.