പത്തനംതിട്ട: കഴിഞ്ഞ ദിവസം തുമ്പമൺ ഗ്രമപഞ്ചായത്തിലെ മുട്ടം കോളനിയിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച കൊടിമരം സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധ പ്രകടനവും പുതിയ കൊടിമരം സ്ഥാപിക്കലും നടന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംങ്കൂട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജു എം.ജെ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മൻ ചക്കാലയിൽ ,അഡ്വ.രാജേഷ്,സഖറിയ വർഗീസ്, ശരത് ലാൽ,വിനു, അർജുൻ, അഭിജിത്ത്, ഋഷി, ടിനു, ഗീവറുഗീസ്, ഗോപിക,ഗോപു,അനുപമ, ഗൗരി എന്നിവർ പ്രസംഗിച്ചു.