എൽ.ഡി.എഫ് 4, യു.ഡി.എഫ് 1, എസ്.ഡി.പി.ഐ 1
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ സ്ഥിരം സമിതികളിലേക്കുള്ള അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. ധനകാര്യം, വികസനം , ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതികൾ എൽ.ഡി.എഫിനും ക്ഷേമകാര്യം യു.ഡി.എഫിനും വിദ്യാഭ്യാസം കലാ കായികം സ്ഥിരം സമിതി എസ്.ഡി.പി.ഐക്കുമാണ്.
വിദ്യാഭ്യാസം കലാ കായികം കമ്മിറ്റി അദ്ധ്യക്ഷനായി എസ്.ഡി.പി.ഐയിലെ എസ്. ഷെമീർ തിരഞ്ഞെടുക്കപ്പെട്ടു. ഷീല, ഷൈലജ, ആൻസി തോമസ്, ശോഭ കെ.മാത്യു എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. അദ്ധ്യക്ഷ സ്ഥാനത്തേക്ക് എൽ.ഡി എഫില ശോഭ കെ. മാത്യുവും യു.ഡി.എഫിലെ ആൻസിതോമസും മത്സരിച്ചിരുന്നു. ഇവർക്ക് ഒാരോ വോട്ട് മാത്രമാണ് ലഭിച്ചത്.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായി യു.ഡി.എഫിലെ അംബിക വേണു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മേഴ്‌സി വർഗീസ്, അഖിൽ കുമാർ, ഷീന രാജേഷ്, എ. അഷറഫ് എന്നിവരാണ് അംഗങ്ങൾ. കമ്മിറ്റിയിൽനാല് പേർ യു.ഡി.എഫ് അംഗങ്ങളാണ്.
പൊതുമരാമത്ത് അദ്ധ്യക്ഷ സ്ഥാനം സ്വതന്ത്രയായ ഇന്ദിരാമണിക്കാണ്. കമ്മിറ്റി അംഗങ്ങൾ ആനി സജി, സി.കെ.അർജുനൻ, ലാലി രാജു, അനില അനിൽ എന്നിവരാണ്. എതിർ സ്ഥാനാർത്ഥി ആനിസജിക്ക് രണ്ട് വോട്ടും ഇന്ദിരാമണിക്ക് മൂന്ന് വോട്ടും ലഭിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി കേരള കോൺഗ്രസ് എമ്മിലെ ജെറി അലക്‌സ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എം.സി. ഷെരിഫ്, വി.ആർ. ജോൺസൺ, മീനു മോഹൻ, സുമേഷ് ബാബു എന്നിവരാണ് അംഗങ്ങൾ. സി.പി.ഐയിലെ സുമേഷ് ബാബു വിട്ടുനിന്നു.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അജിത് കുമാർ. റോസ്ലിൻ സന്തോഷ്, ജാസിംകുട്ടി, ആർ. സാബു, സുജ അജി എന്നിവരാണ് അംഗങ്ങൾ. എതിർ സ്ഥനാർത്ഥി ജാസീംകുട്ടിക്ക് രണ്ട് വോട്ട് മാത്രമാണ് ലഭിച്ചത്.
നഗരസഭ വൈസ് ചെയർപേഴ്‌സൺ ആമീന ഹൈദ്രാലിയാണ് ഫിനാൻസ് കമ്മിറ്റി അദ്ധ്യക്ഷ. അഡ്വ.എ. സുരേഷ് കുമാർ, അഡ്വ. റോഷൻ നായർ, സിന്ധു അനിൽ, വിമലാ ശിവൻ, പി.കെ അനീഷ് എന്നിവരാണ് അംഗങ്ങൾ.