ചെങ്ങന്നൂർ: ചെങ്ങന്നൂർ എം.എൽ.എ യും സർഗവേദിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ മൂന്നാം അനുസ്മരണ സമ്മേളനം സർഗവേദിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച രാവിലെ 10.30ന് ചെങ്ങന്നൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സജി ചെറിയാൻ എം.എൽ.എ യോഗം ഉദ്ഘാഘാനം ചെയ്യും.