പന്തളം: പന്തളം നഗരസഭയിൽ ആദ്യ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കി. തിരഞ്ഞടുപ്പ് നടപടി ക്രമങ്ങൾ റദ്ദാക്കി . തിങ്കളാഴ്ച എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ നഗരസഭ അധിക്യതർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ആഴ്ചയിൽ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വനിതാ അംഗത്തെ ഉൾപ്പെടുത്താതെ മറ്റു സ്റ്റാൻഡിംഗ് കമ്മറ്റികളെല്ലാം ഏകപക്ഷീയമായി പിടിച്ചെടുക്കാനുള്ള ഭരണസമിതിയുടെ തിരുമാനത്തിനെതിരെ സി.പി.എം. പാർലമെന്ററി പാർട്ടി നേതാവ് ലസിതാ നായർ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ഇന്നലെ കൗൺസിൽ കൂടിയപ്പോൾ നേരത്തേ നടത്തിയ തിരെഞ്ഞടുപ്പുകൾ മുഴുവൻ റദ്ദു ചെയ്ത് പുതിയ തിരെഞ്ഞടുപ്പ് നടത്താൻ പോവുകയാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത് നേരിയ വാക്കേറ്റത്തിന് കാരണമായി.
18 ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തും.