മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പ്രകാശ് ചരളേൽ, ലൈല അലക്‌സാണ്ടർ എന്നിവരെ അനുമോദിച്ചു. രാജീവ് ഭവനിൽ ചേർന്ന യോഗത്തിൽ കുഞ്ഞുകോശി പോൾ, കോശി പി. സഖറിയ, റ്റി.പി. ഗിരീഷ് കുമാർ, ഉണ്ണികൃഷ്ണൻ നടുവിലേമുറി എന്നിവർ പ്രസംഗിച്ചു.