മല്ലപ്പള്ളി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംസ്ഥാന സർക്കാരിന്റ സാമ്പത്തിക സഹായത്തോടെ പ്രവർത്തിച്ചു വരുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഫോർ ജാക്ക്ഫ്രൂട്ടിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിർണ്ണയിക്കന്നതിനുള്ള ലാബ് സജ്ജമായി. ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറിയിൽ ഭക്ഷ്യഉൽപന്നങ്ങളിലെ പോഷകങ്ങളുടെ അളവ്, മായം ചേർക്കൽ പരിശോധന, ഭക്ഷ്യവസ്തുക്കളുടെ സൂക്ഷിപ്പ്, കാലാവധി നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്നിവ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്കും സംരംഭകർക്കും ഉൽപന്ന ഗുണനിലവാര നിയന്ത്രണത്തിനാവശ്യമായ പരിശീലന പരിപാടികളും നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9961254033, 0469 2662094 (എക്സ്റ്റൻഷൻ 209).