ngo-budget
ബഡ്ജറ്റിൽ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റിൽ നടത്തിയ പ്രകടനം

പത്തനംതിട്ട: ശമ്പള പരിഷ്‌കരണവും ക്ഷാമബത്ത കുടിശികയും നടപ്പാക്കാതെ ജീവനക്കാരെ സംസ്ഥാന ബഡ്ജറ്റ് വഞ്ചിച്ചുവെന്ന് ആരോപിച്ച് എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിൻ ഐപ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി .എസ് .വിനോദ് കുമാർ, ട്രഷറർ ഷിബു മണ്ണടി, ഷെനുശാമുവേൽ, ബി.പ്രശാന്ത് കുമാർ, തട്ടയിൽ ഹരി, അബുകോശി, ഡി .ഗീത, സി .എസ് .പ്രശാന്ത്, റിയാസ് അഹമ്മദ്, സുനി ഗോപാൽ, ഷിബിൻ വി ഷേക്ക്, ജിജി ജോൺ എന്നിവർ സംസാരിച്ചു.