തിരുവല്ല: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധനയും കർപ്പൂരാഴിയും നടന്നു. യമ്മർകുളങ്ങര ക്ഷേത്രസമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്ര മേൽശാന്തി നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് പെരിയ സ്വാമിമാരായ സുകുമാരൻ പേരകത്ത്, മുരളീധരൻ ശ്രീനിലയം എന്നിവരുടെ നേതൃത്വത്തിൽ ശരണംവിളി നടന്നു. ക്ഷേത്രസമിതി ഭാരവാഹികളായ മധു ഒട്ടത്തിൽ, മജി പെരിങ്ങര, സന്തോഷ് കിഴക്കേമഠം, സനൽ ഭാരതീഭവൻ, മുരളീധരൻപിള്ള എന്നിവർ നേതൃത്വം നൽകി.