മല്ലപ്പള്ളി : ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് എൽ.ഡി.എഫ് ബഹിഷ്‌ക്കരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും ഒരു മുന്നണിയായി മത്സരിച്ചാണ് വിജയിച്ചതെന്നും രാഷ്ട്രീയ ധാർമ്മികത പുലർത്താതെ ജനങ്ങളെ വെല്ലുവിളിക്കുന്ന നയം സ്വീകരിച്ചതിലും പ്രതിഷേധിച്ചാണ് വിട്ടുനിന്നതെന്നും എൽ.ഡി.എഫ് കൺവീനർ രാജൻ എം.ഈപ്പൻ പറഞ്ഞു.