sila
ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ നടന്ന ശിലാന്യാസ ചടങ്ങുകൾ

തിരുവല്ല: പുനർ നിർമ്മിക്കുന്ന ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം തന്ത്രി രഞ്ജിത് നാരായണ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ശിലാന്യാസ പൂജകൾക്ക് മേൽശാന്തി എ.ഡി നമ്പൂതിരി നേതൃത്വം നൽകി. ശ്രീവല്ലഭ ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ച ശിലാ സ്വീകരണ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുത്തു. ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര മേൽശാന്തി എ.ഡി നമ്പൂതിരി ഭദ്രദീപ പ്രോജ്ജലനം നടത്തി.ദേവസ്വം മാനേജർ പി.കെ റാംകുമാർ , നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, മുൻ ചെയർമാൻ ആർ.ജയകുമാർ, വേണു വെള്ളിയോട്ടില്ലം, ശ്രീകുമാർ കൊങ്ങരേട്ട്, ക്ഷേത്ര ഭാരവാഹികളായ ജി.വേണുഗോപാൽ, പി.കെ.ഗോപാലകൃഷ്ണൻനായർ, സി ഉണ്ണികൃഷ്ണൻനായർ, എസ്.വേണുഗോപാൽ, ജഗദമ്മ പ്രകാശ്, ഗീതാ രവി സുന്ദർ എന്നിവർ പ്രസംഗിച്ചു. ആയിരം വർഷം പഴക്കം കണക്കാക്കുന്ന ക്ഷേത്രം ദേവപ്രശ്നവിധിപ്രകാരമാണ് പുനർ നിർമ്മിക്കുന്നത്.