മല്ലപ്പള്ളി - ആനിക്കാട് ഗ്രാമപഞ്ചായത്തിൽ ഇന്നലെ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തിര‌ഞ്ഞെടുപ്പിൽ സി.പി.ഐ. സ്ഥാനാർത്ഥിക്ക് ബി.ജെ.പി. അംഗം വോട്ടുരേഖപ്പെടുത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച സി.പി.ഐ പ്രതിനിധി ഡെയ്സിയെ ബി.ജെ..പി.യുടെ വിജയലക്ഷ്മിയാണ് പിന്തുണച്ചത്. സി.പി.എം സ്ഥാനാർത്ഥി പ്രേംസി സി.സി.യായിരുന്നു മത്സര രംഗത്തുള്ള മറ്റൊരാൾ. ത്രിതല തിരഞ്ഞെടുപ്പിൽ രൂപപ്പെട്ട സി.പി.ഐ, സി.പി.ഐ വിഭാഗീയതായണ് പ്രതിസന്ധി സൃഷ്ടിച്ചത്.