അടൂർ: കൊവിഡ് വാക്സിൻ കുത്തിവെയ്പ്പിനുള്ള ഒരുക്കങ്ങൾ ജനറൽ ആശുപത്രിയിൽ പൂർത്തിയായി. 100 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ദിനത്തിൽ വാക്സിൻ കുത്തിവെയ്ക്കുന്നത്. ആശുപത്രി വളപ്പിലെ കുട്ടികളുടെ വാർഡിൻ്റെ മുകളിലത്തെ നിലയിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ കൗണ്ടർ, ഡോക്ടറുടെ മുറി, കുത്തിവെയ്ക്കാനുള്ള ഇടം, വാക്സിൻ എടുത്ത ശേഷം അരമണിക്കൂർ നിരീക്ഷണത്തിനുള്ള വിശ്രമ ഇടം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. വാക്സിൻ നൽകുന്നതിൻ്റെ ഉദ്ഘാടനം രാവിലെ 10ന് ചിറ്റയം ഗോപകുമാർ എം. എൽ.എ. എ നിർവഹിക്കും. കുത്തിവെയ്പ്പിന് വിധേയമാകേണ്ടവർക്ക് തലേ ദിവസം മൊബൈലിൽ സന്ദേശം ലഭിക്കും. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളതിനാൽ അതാത് ദിവസം വാക്സിൻ എടുക്കാൻ എത്താത്തവർക്ക് അടുത്ത ദിവസം അവസരം ലഭിക്കില്ലെന്ന് സൂപ്രണ്ട് ഡോ.സുഭഗൻ പറഞ്ഞു.