ആറന്മുള: പഞ്ചായത്തിൽ ഇന്നലെ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് കൊവിഡ് പൊസിറ്റീവ് ആയതിനെ തുടർന്ന് സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. 7ാം വാർഡിൽ 8 പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. പത്താം വാർഡിൽ ഒരാൾക്ക് മാത്രമേ കൊവിഡ് സ്ഥിരീകരിച്ചുള്ളൂ. വല്ലനയിൽ ഇന്നലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ 147 പേർ പങ്കെടുത്തു.