ചെങ്ങന്നൂർ : സംസ്ഥാന പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി ജെ.സി.ഐ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സോസൈറ്റിക്ക് വീൽചെയർ വാങ്ങി നൽകി. എം.ൽ.എ ഓഫീസിൽ നടന്ന ചടങ്ങിൽ ജെ.സിഐ ചെങ്ങന്നൂർ പ്രസിഡന്റ് എം.കെ ശ്രീകുമാർ വീൽചെയർ കരുണ ചെയർമാൻ സജി ചെറിയാൻ എം.ൽ.എ ക്ക് കൈമാറി. ചടങ്ങിൽ സോമൻ പിള്ള, ജിജി കടുവെട്ടൂർ, ആനന്ദ് ശങ്കർ, ബെന്നിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.