കുമ്പനാട് : ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭയുടെ 97-ാമത് ജനറൽ കൺവെൻഷൻ (കുമ്പനാട് കൺവൻഷൻ) ഇന്ന് ആരംഭിക്കും. 24ന് സമാപിക്കും. ഭാരതത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമാണിത്. ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെയാണ് യോഗങ്ങൾ. സഭാ ജനറൽ പ്രസിഡന്റ് റവ.ഡോ.വത്സൻ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ സണ്ണി കുര്യൻ, ജോൺ കെ മാത്യു, കെ.ജോയി, രാജു ആനിക്കാട്, ടി.ഡി ബാബു,കെ.ജെ.തോമസ്,എം.പി.ജോർജ്ജുകുട്ടി, ഷാജി ദാനിയേൽ,തോമസ് ഫിലിപ്പ്, ജേക്കബ് മാത്യു, പി.ജെ തോമസ്, സാബു വർഗീസ്, വർഗീസ് ഏബ്രഹാം, ഫിലിപ്പ് പി തോമസ്, കെ.സി ജോൺ, ഷിബു തോമസ്, തോംസൺ കെ മാത്യു, വിൽസൺ ജോസഫ്, ബാബു ചെറിയാൻ എന്നിവരാണ് പ്രസംഗകർ.