ginger

ചിറ്റാർ: കോലിഞ്ചി കർഷകർക്ക് അടുത്ത മാസത്തോടുകൂടി സബ്‌സിഡി അനുവദിക്കാൻ മന്ത്രി വി എസ് സുനിൽ കുമാറും കെ.യു. ജനീഷ് കുമാർ എം.എൽ.യും ഉന്നത ഉദോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ കർഷകരുടെ പ്രധാനപ്പെട്ട വിള ഉത്പന്നമാണ് കോലിഞ്ചി. ആദ്യമായാണ് കോലിഞ്ചി കർഷകർക്ക് സബ്‌സിഡി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത്. കോലിഞ്ചി വിളയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും.ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ന്യായമായ വിലയ്ക്ക് കോലിഞ്ചിയുടെ സംഭരണം, വിപണനം എന്നിവ ചിറ്റാർ കേന്ദ്രമായി ആരംഭിച്ചിട്ടുള്ള കോലിഞ്ചി കൺസോർഷ്യം മുഖാന്തരം നടപ്പാക്കാനും കോലിഞ്ചിയുടെ ഓർഗാനിക് സർട്ടിഫിക്കേഷന് വേണ്ട നടപടികൾ കൈകൊള്ളാനും തീരുമാനിച്ചു.
കോലിഞ്ചി കൺസോർഷ്യത്തിനു കർഷകരിൽ നിന്നും കോലിഞ്ചി സംഭരിക്കാൻ ആവശ്യമായ സംഭരണകേന്ദ്രങ്ങൾ പത്തനംതിട്ട ഡിസ്ട്രിക്ട് ഫാർമേഴ്‌സ് ഡെവലപ്പ്‌മെന്റ് ആൻഡ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ ആരംഭിക്കും.
ജില്ലാ പ്രിൻസിപ്പൽ കൃഷിഓഫീസറെ പ്രവർത്തനങ്ങൾ കോഓർഡിനേറ്റ് ചെയ്യാൻ ചുമതലപ്പെടുത്തി.നോഡൽ ഓഫീസറായി മാർക്കറ്റിങ് അഡിഷണൽ ഡയറക്ടർ മാത്യു എബ്രഹാമിനെ തീരുമാനിച്ചു.