മല്ലപ്പള്ളി: സ്‌പെഷ്യൽ അരി റേഷൻ ഡിപ്പോകളിൽ കെട്ടികിടക്കുന്നതു മൂലം വ്യാപാരികൾ ദുരിതത്തിൽ.
സർക്കാർ റേഷൻ കടകളിലൂടെ വിതരണത്തിനായി വില കൂടുതലുള്ള സ്‌പെഷ്യൽ അരി നേരത്തെ എത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി സ്‌പെഷ്യൽ അരി വിതരണം നിറുത്തിവെച്ചിരിക്കുകയാണ്. ഈ വിഭാഗത്തിൽ ക്വിന്റൽ കണക്കിന്,പുഴുക്കലരിയും,പച്ചരിയുമാണ് വിതരണം നടത്താനാവാതെ ജില്ലയിലെ റേഷൻ കടകളിൽ കെട്ടികിടന്ന് നശിക്കുന്നത്. റേഷൻ വ്യാപാരികൾ പണം അടച്ച് എടുത്തു വച്ചിരിക്കുന്ന അരി സ്ഥല സൗകര്യം ഇല്ലാത്ത വ്യാപാരികൾക്ക് ആ രീതിയിലും ബുദ്ധിമുട്ടായിരിക്കുകയാണ്. നിറുത്തി വെച്ചിരിക്കുന്ന സ്‌പെഷ്യൽ അരി വിതരണം പുനരാരംഭിക്കണമെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എസ്.മുരളീധരൻ നായർ ആവശ്യപ്പെട്ടു.