പത്തനംതിട്ട : ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെ ഒാഫീസ് ഉദ്ഘാടനം 17ന് ഒാമല്ലൂർ ജെ.സി.ഐ ഹാളിൽ നടക്കും. വൈകിട്ട് 4..30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. പടയണി ആചാര്യൻ പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള മുഖ്യാതിഥിയായിരിക്കും. ഒാമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ മുഖ്യപ്രഭാഷണം നടത്തും. ദേശത്തുടി പ്രസിഡന്റ് വിനോദ് ഇളകൊള്ളൂർ അദ്ധ്യക്ഷത വഹിക്കും.