മല്ലപ്പള്ളി : എ.കെ.ജി പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ പാലിയേറ്റീവ് ദിനാചരണം നടത്തി. സമ്പൂർണ സാന്ത്വന പരിചരണ പ്രഖ്യാപനത്തിന്റെ കാമ്പയിൻ ഉദ്ഘാടനം രക്ഷാധികാരി അഡ്വ.കെ. അനന്തഗോപൻ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എമർജൻസി നഴ്‌സിംഗ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം സൊസൈറ്റി രക്ഷാധികാരി ഡോ.റേച്ചൽ ജോസ് നിർവഹിച്ചു. രക്ത ദാനഫോറം പുനർജ്ജനിയുടെ ലോഗോ പ്രകാശനം കെ.കെ.സുകുമാരനും സ്റ്റുഡന്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ലോഗോ പ്രകാശനം സാമൂഹ്യപ്രവർത്തകൻ എസ്. രവീന്ദ്രനും നിർവഹിച്ചു. സ്റ്റുഡന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് സെക്രട്ടറി സുധീഷ്‌കുമാർ, സൊസൈറ്റി സെക്രട്ടറി കെ.എം.എബ്രഹാം, ജോയിന്റ് സെക്രട്ടറി ഷാൻ രമേശ് ഗോപൻ എന്നിവർ സംസാരിച്ചു.