dharna
കര്‍ഷക ദ്രോഹ നടപടിക്കെതിരെ കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ധർണ്ണ സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം സമരം ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടിക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിഷേധ സൂചകമായി കാർഷിക ബിൽ പകർപ്പ് കത്തിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം സമരം ഉദ്ഘാടനം ചെയ്തു. ഏബ്രഹാം ഇഞ്ചക്കലോടി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി രാജുതാമരവേലിൽ, ജോൺ മാത്യു മുല്ലശേരി,സലീന നൗഷാദ്, മഞ്ജു യോഹന്നാൻ ,വത്സമ്മ എബ്രഹാം, മോഹൻ കൊട്ടാരത്തുപറമ്പിൽ, സജി പാറപുറം,റെജി ആങ്ങയിൽ,രാജേഷ് ബുധനൂർ എന്നിവർ സംസാരിച്ചു.