പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട കവയിത്രി സുഗതകുമാരിയുടെ വാഴുവേലിൽ തറവാടിൽ സാഹിത്യ മ്യൂസിയം സ്ഥാപിക്കും. സംസ്ഥാന ബഡ്ജറ്റിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഈ കാര്യം പ്രഖ്യാപിച്ചത്. 2 കോടി രൂപ ഇതിനായി സുഗതകുമാരിയുടെ കുടുംബത്തിന്റെ ട്രസ്റ്റിന് കൈമാറും.
പത്തനംതിട്ടയിൽ അനുവദിച്ച പുതിയ വനിതാ പൊലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു.
ജില്ലാ ആസ്ഥാനത്ത് പൊലീസ് കൺട്രോൾ റൂം സ്ഥാപിക്കുന്നതിനും തുക വകയിരിത്തിയിട്ടുണ്ട്.
ജനറൽ ആശുപത്രിയിലേ കാത്ത് ലാബും ഹൃദ്രോഗ വിഭാഗവും രണ്ടാം ഘട്ട വികസനം നടപ്പിലാക്കും. ഇതിനായി 10 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചു.
കോഴിപ്പാലം കാരയ്ക്കാട് റോഡ്, ആറാട്ട് പുഴ ചെട്ടിമുക്ക് റോഡിലെ കോട്ടപ്പാലം, പുത്തൻ കാവ് ഇരവിപേരൂർ റോഡ്
എന്നീ പ്രവൃത്തികൾക്ക് തുക അനുവദിച്ചു.
കുടിവെള്ളത്തിന് ട്രീറ്റ് മെന്റ് പ്ലാന്റുകൾ ഇല്ലാത്ത പത്തനംതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ഓമല്ലൂർ, മെഴുവേലി, ചെന്നീർക്കര, കുളനട മുതലായ പഞ്ചായത്തുകളിൽ പ്രത്യേക ട്രീന്റ് മെന്റ് പ്ലാന്റുകൾ ഏർപ്പെടുത്തുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ പണം അനുവദിച്ചു.
കോഴഞ്ചേരി ബസ് സ്റ്റാന്റ് നിർമാണത്തിനും ,നവീകരണത്തിനുമായി സംസ്ഥാന ബഡ്ജറ്റിൽ പണം അനുവദിച്ചിട്ടുണ്ട്.
പത്തനംതിട്ട , കോഴഞ്ചേരി ഔട്ടർ റിംഗ് റോഡുകൾക്കും പണം അനുവദിച്ചിട്ടുണ്ട്.
നാലു വർഷക്കാലത്തെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കാണ് സംസ്ഥാന ബഡ്ജറ്റിൽ ആറന്മുള മണ്ഡലത്തിന് പദ്ധതികൾക്ക് അനുവാദം കിട്ടിയിരിക്കുന്നത്. ആരോഗ്യ മേഖലയിൽ 8 കാത്ത് ലാബുകളിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന കാത്ത് ലാബെന്ന അംഗീകാരമായി ഇതിനെ കാണുന്നു.
വീണാ ജോർജ് എം.എൽ.എ