campaign
പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ട പ്രചാരണത്തിന്റെ ഭാഗമായി യൂസി ഭാരവാഹികൾ തിരുവല്ല നഗരസഭാ സെക്രട്ടറിക്ക് നിവേദനം കൈമാറുന്നു

തിരുവല്ല: യൂണിവേഴ്സൽ സർവീസ് എൻവിയോൺമെന്റൽ അസോസിയേഷൻ (യൂസി) തിരുവല്ല സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ട പ്രചാരണം ആരംഭിച്ചു. പ്ലാസ്റ്റിക്ക് നിരോധനം, ഹരിത കർമ്മസേനയുടെ പ്രവർത്തനം, മാലിന്യ നിർമ്മാർജനം തുടങ്ങിയ വിഷയങ്ങളെ ഉൾക്കൊള്ളിച്ച് തയാറാക്കിയ നിവേദനം കുറ്റൂർ,കടപ്ര,നെടുമ്പ്രം,പെരിങ്ങര,നിരണം എന്നീ ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡന്റുമാർക്കും തിരുവല്ല മുൻസിപ്പാലിറ്റിയിൽ സെക്രട്ടറിക്കും കൈമാറി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രതീഷ് ശർമ്മൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.ജി വിശ്വനാഥൻ, സോൺ പ്രസിഡന്റ് മനോജ് മാത്യു, സോൺ സെക്രട്ടറി രാജേഷ് തിരുവല്ല,സോൺ വൈസ് പ്രസിഡന്റ് തോമസ് കുറ്റിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.