കോന്നി : ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മൂന്ന് വർഷ പോളിടെക്‌നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് ആണ് ഓവർസിയർ തസ്തികയിലെ നിയമനത്തിനുള്ള യോഗ്യത. ബികോം ബിരുദവും പി.ജി.ഡി.സി.എ യുമാണ് അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ യോഗ്യത.ടി തസ്തികയിൽ എസ്.സി വിഭാഗക്കാർക്ക് മുൻഗണന.രണ്ടു തസ്തികകളിലും മലയാളം കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി 22. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ- 0468 2242223.