പന്തളം : പന്തളം ഇ.കെ.നയനാർ ചാരിറ്റിബൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും വോളന്റീയേഴ്‌സ് സ്വീകരണവും ലൈഫ് മെമ്പർഷിപ്പ്, വിതരണവും സംഘടിപ്പിച്ചു. ഫൗണ്ടേഷൻ രക്ഷാധികാരി കെ.പി.ചന്ദ്രശേഖരകുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് അടൂർ മദർതെരേസ പാലിയേറ്റീവ് കെയർ രക്ഷാധികാരി പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ലൈഫ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം അടൂർ മദർതെരേസ പാലീയേറ്റീവ് കെയർ രക്ഷാധികാരി ടി.ഡി.ബൈജു നിർവഹിച്ചു. വോളന്റീയേഴ്‌സിന് പി.ബി ഹർഷകുമാർ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. പന്തളം നഗരസഭ കൗൺസിലറൻമാരായ ലസിത ടീച്ചർ, എച്ച്.സക്കീർ,ഷെഫിൻ റജീബ്ഖാൻ,ഇ.കെ.നയനാർ ചാരിറ്റിബൾ ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ. പി.ജെ.പ്രദീപ്കുമാർ,സെക്രട്ടറി വി.പി.രാജേശ്വരൻ,ഇ.ഫസൽ ,എച്ച് .നവാസ്,സി.കെ.രവിശങ്കർ,എൻ.അഭീഷ് ,വി.കെ.മുരളി ,കെ.എൻ.സരസ്വതി എന്നീവർ സംസാരിച്ചു.