പന്തളം: ആനയടി കൂടൽ റോഡ് നിർമ്മാണത്തോട് അനുബന്ധിച്ച് പന്തളം തെക്കേക്കരയിലെ പഴയ കുടിവെള്ള പൈപ്പ് ലൈന് മാറ്റി പുതിയത് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ് ഐ തട്ടപടിഞ്ഞാറ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. നിരന്തരം പൈപ്പ് പൊട്ടി ജലം നഷ്ടപ്പെടുന്നതിനും അടിയന്തര പരിഹാരം കാണണമെന്ന് പ്രസിഡന്റ് ദിലീപ് ,സെക്രട്ടറി അജീഷ് രാജ് എന്നിവർ ആവശ്യപ്പെട്ടു.