hindu

അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് പന്തൽ കാൽനാട്ട് കർമ്മം 18ന് രാവിലെ 10ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ നിർവ്വഹിക്കും.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് 109ാം പരിഷത്ത് നടക്കുന്നത്. ഇത്തവണ എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 6 വരെ പ്രഭാഷണങ്ങൾ നടക്കും. 6.30 മുതൽ 7.30 വരെ ഭജനയും ഉണ്ടാകും. ഓരോ ദിവസവും കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് മുൻകൂറായി രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ബാലഗോകുലം മതപാഠശാല മത്സരങ്ങൾ ഈ വർഷം ഓൺലൈനായി നടത്തും.
ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി എ.ആർ.വിക്രമൻപിളള, ട്രഷറർ ടി.കെ. സോമനാഥൻ നായർ, വൈസ് പ്രസിഡന്റ്മാരായ മാലേത്ത് സരളാദേവി , അഡ്വ. കെ.ഹരിദാസ്, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. ഡി. രാജഗോപാൽ, അനൂപ് കൃഷ്ണൻ, പബ്ലിസിറ്റി ചെയർമാൻ എം.അയ്യപ്പൻകുട്ടി, പന്തൽ നിർമ്മാണകമ്മറ്റി കൺവീനർ കെ.പി. സോമൻ, പബ്ലിസിറ്റി കൺവീനർ അനിരാജ് ഐക്കര, ഇലന്തൂർ ഹരിദാസ്, എം.ആർ.ജഗൻമോഹൻദാസ്, കെ.ആർ.ശിവദാസ്, വിലാസിനി രാമചന്ദ്രൻ, കെ.എൻ. സദാശിവൻ നായർ, കെ.എസ്. സദാശിവൻ നായർ, കെ.ആർ. വേണുഗോപാൽ, എൻ. ശ്രീധരൻ നായർ, ജി. കൃഷ്ണകുമാർ, ജി. രാജ്കുമാർ എന്നിവർ പ്രസംഗിച്ചു.