17-ammaveedu

കിടങ്ങന്നൂർ : ആരും സംരക്ഷിക്കാനില്ലാതെ നട്ടെല്ലിന് ക്ഷതമേറ്റ് ചോർന്നൊലിയ്ക്കുന്ന ഷെഡിനുള്ളിൽ കഴിഞ്ഞിരുന്ന ശിവൻകുട്ടിയെ (68) കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു. മാസങ്ങൾക്ക് മുൻപ് അപകടത്തിൽപ്പെട്ട ശിവൻകുട്ടി കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം കിടക്കയിൽ ഒതുങ്ങുകയായിരുന്നു.
സുഹൃത്ത് ശശിയുടെ സഹായത്താലാണ് പട്ടിണി കിടക്കാതിരുന്നത്. ഷെഡിന് സമീപത്ത് വർക്ക്‌ഷോപ്പ് നടത്തിവന്നിരുന്ന അനിൽ ശിവൻകുട്ടിയുടെ അവസ്ഥ മനസ്സിലാക്കി, പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറെയും വിവരം അറിയിച്ചു.

പഞ്ചായത്തംഗങ്ങൾ വിവരം കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ലീഗൽ അഡ്വൈസർ ഐ.മുഹമ്മദ് റാഫിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മകരന്റെയും വാർഡ് മെമ്പർ അനു. ടിയുടെയും കരുണാലയം ലീഗൽ അഡ്വൈസറുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ കരുണാലയം ഭാരവാഹികൾ സംരക്ഷണം ഏറ്റെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.