application

പത്തനംതിട്ട : ജന്തുക്ഷേമ പ്രവർത്തന മികവിന് മൃഗസംരക്ഷണവകുപ്പ് നൽകി വരുന്ന മൃഗക്ഷേമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വളർത്തുമൃഗങ്ങൾ, വന്യമൃഗ സമ്പത്ത്, തെരുവു മൃഗങ്ങൾ എന്നിവയുടെ ക്ഷേമം, രോഗനിയന്ത്രണം തുടങ്ങിയവയിൽ സജീവ ഇടപെടലുകൾ നടത്തി വരുന്ന വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷിക്കാം. 10000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. പ്രവർത്തന വിവരങ്ങൾ ഉൾപ്പെടുത്തി വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ചീഫ് വെറ്ററിനറി ഓഫീസർ, ജില്ലാ വെറ്ററിനറി കേന്ദ്രം, പത്തനംതിട്ട,689 645 എന്ന വിലാസത്തിൽ ഈ മാസം 27 ന് ഉച്ചക്ക് രണ്ടിന് മുമ്പ് ലഭിക്കണം. ഫോൺ : 9447563937.