മല്ലപ്പള്ളി : എഴുമറ്റൂർ ഇരുമ്പുകുഴിയിൽ റോഡരികിൽ വെച്ചിരുന്ന ബൈക്ക് യുവാക്കൾ മോഷ്ടിച്ചു. എഴുമറ്റൂർ വെള്ളയിൽ പുത്തൻപറമ്പിൽ ബിനു തോമസിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ-27-എ-640 നമ്പർ കറുത്ത നിറമുള്ള ബജാജ് പൾസർ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന് അരകിലോമീറ്റർ അകലെയുള്ള ഇരുമ്പുകുഴി ജംഗ്ഷനിൽ ബൈക്ക് വെച്ചശേഷം സുഹൃത്തുമായി സംസാരിച്ച് അൽപദൂരം നടന്ന് തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായതെന്ന് പെരുമ്പെട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൂട്ടിവെച്ചിരുന്ന ബൈക്കിന് സമീപം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ട മൂന്ന് യുവാക്കളാണ് മോഷണം നടത്തിയതെന്ന് സൂചനയുണ്ട്. പൊലീസ് അന്വേഷണം ഊർജ്ജിതപെടുത്തി.