kodi
അടൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രതന്ത്രി ഭാനുഭാനു പണ്ടാരത്തിൽ കൊടിയേറ്റുന്നു.

അടൂർ: പത്ത് ദിവസം നീണ്ടു നിൽക്കുന്ന അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രതന്ത്രി കുളക്കട നമ്പിമഠത്തിൽരമേശ് ഭാനു ഭാനു പണ്ടാരത്തിൽ കൊടിയേറ്റ് നിർവഹിച്ചു. മേൽശാന്തിമാരായ പി.ഹരിദാസൻ നമ്പൂതിരി, എസ്.ഹരികുമാർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഇന്ന് വൈകിട്ട് 6.30ന് അടൂർ ബാലൻ്റെ വയലിൻ കച്ചേരി, 18ന് വൈകിട്ട് 5ന് പ്രഭാഷണം, 19മുതൽ 23 വരെ രാവിലെ 11ന് ഉത്സവബലി, ഒന്നിന് ഉത്സവബലി ദർശനം, വൈകിട്ട് 6ന് പ്രഭാഷണം, 21ന് വൈകിട്ട് 6.30ന് ഭക്തിഗാനസുധ, 22വൈകിട്ട് 6.30ന് വയലിൻ സോളോ, 23ന് രാവിലെ 6ന് സൂര്യനാരായണ പൊങ്കാല, രാത്രി 7ന് തിരുമുൻപിൽ സേവ,രാത്രി 9ന് പള്ളിവേട്ട, ആറാട്ട് ഉത്സവദിനമായ 24ന് വൈകിട്ട് 3.30ന് പഞ്ചാരിമേളം, 4 ന് കൊടിയിറക്ക്. 5മുതൽ ഓട്ടൻ തുള്ളൽ, തുടർന്ന് ക്ഷേത്രത്തിന് മുന്നിലെ കുളത്തിൽ ആറാട്ട് നടന്ന ശേഷം ആന കൊട്ടിലിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തി പറയിടീൽ നടത്തും. 6ന് നാദസ്വര കച്ചേരി, 7.30ന് വിൽപ്പാട്ട്, 9 ന് ആറാട്ട് വിഗ്രഹം അകത്തേക്ക് എഴുന്നെള്ളിക്കും. ആറാട്ടിന് ഗജകേസരി മലയാലപ്പുഴ രാജൻ ഭഗവാൻ്റെ തിടമ്പേറും.