പത്തനംതിട്ട : മുൻസിപ്പാലിറ്റിയിൽ വെട്ടിപ്പുറത്ത് നിന്നും 10 വർഷത്തോളം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച സാജൻ പള്ളി മുരുപ്പേൽ, ആർ.എസ്.പി പ്രവർത്തകനായിരുന്ന ജോബിൻ ആന്റണി, കോൺഗ്രസ് തൊഴിലാളി നേതാവ് സജി ചാക്കോ എന്നിവർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എല്ലാവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു.