17-pathmakshiyamma
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ പത്മാക്ഷിയമ്മ

കൊടുമൺ : വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരുന്ന 96 വയസുകാരിയെ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചു. കൊടുമൺ അങ്ങാടിക്കൽ തെക്ക് പാണൂർ കൊച്ചുതുണ്ടിൽ പത്മാക്ഷിയെയാണ് പന്നി കുത്തിയത്. രണ്ടുകാലിലും ഒടിവും കൈക്ക് പരിക്കുമുണ്ട്. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പും ഈ പ്രദേശത്ത് നിരവധി പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.