bdb
ചെങ്ങന്നൂർ താലൂക്ക് എൻ. എസ്. എസ് യൂണിയന്റെ ലോൺ വിതരണം പ്രസിഡന്റ് പി.എൻ. സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽപ്പെട്ട 27 സ്വയം സഹായ സംഘങ്ങൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി മൂന്ന് കോടി രൂപാ വായ്പാ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപണിക്കർ ലോൺ വിതരണം ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വായ്പാ വിതരണം നടത്തിയത്. യൂണിയൻ വൈസ് പ്രസിഡന്റ് പി.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ്, ജയകുമാർ മണ്ണാമഠം, സന്തോഷ് കുമാർ,രമോശ് ചന്ദ്രൻപിള്ള, അജിത് കുമാർ , ഉളനാട് ഹരികുമാർ, വി.കെ.രാധാകൃഷ്ണൻ നായർ, മൈക്രേ ക്രഡിറ്റ് ആഫീസർ അരുൺ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് സി.ദീപ്തി എന്നിവർ സംസാരിച്ചു.