news
സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മുൻ എംഎൽഎയും സർഗ്ഗവേദിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ മൂന്നാം അനുസ്മരണ സമ്മേളനം സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സർഗവേദിയുടെ ആഭിമുഖ്യത്തിൽ മുൻ എം.എൽ.എയും സർഗവേദിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ മൂന്നാം അനുസ്മരണ സമ്മേളനം ചെങ്ങന്നൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സജി ചെറിയാൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. സർഗവേദി പ്രസിഡന്റ് എം.കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ രാധാകൃഷ്ണൻ നായർ, പി.എസ് നാരായണൻ നമ്പൂതിരി, ടി.കെ ചന്ദ്രചൂഢൻ നായർ, വി.ആർ ഗോപാലകൃഷ്ണൻ നായർ, കെ.ജി കർത്താ, ടി.കെ സുഭാഷ്, സർഗവദി സെക്രട്ടറി പി.കെ രവീന്ദ്രൻ, പി.എൻ ശങ്കരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. കെ.കെ രാമചന്ദ്രൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.