christian-faith

കോഴഞ്ചേരി : മാർത്തോമാ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന കൺവെൻഷൻ 21മുതൽ 24 വരെ ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിലും ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലുമായി നടക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ.തോമസ് ജോർജ്മാരാമൺ,ട്രഷറർ ജിജി മാത്യു സ്‌കറിയ എന്നിവർ അറിയിച്ചു. 21ന് വൈകിട്ട് 6.30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപോലീത്തക്ക് ഭദ്രാസനത്തിന്റെ സ്വീകരണം നൽകും. മാർത്തോമാ മെത്രാപ്പൊലിത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീമോഥെയോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും.22ന് വൈകിട്ട് 6.30ന് തുമ്പമൺ ബഥേൽ മാർത്തോമാ പള്ളിയിൽ നടക്കുന്ന കൺവെൻഷനിൽ റവ.ബോബി മാത്യു മല്ലപ്പള്ളി പ്രസംഗിക്കും. 23ന് വൈകിട്ട് 6.30ന് പള്ളിപ്പാട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ റവ.വി.എം.മാത്യു ആനിക്കാട് പ്രസംഗിക്കും. 24ന് രാവിലെ 8ന് ആറാട്ടുപുഴ തരംഗം തപസ് ചാപ്പലിൽ യുയാക്കിം മാർ കൂറി ലോസ് എപ്പിസ്‌കോപ്പ വിശുദ്ധ കുർബാന അനുഷ്ഠിക്കും. തുടർന്ന് സമാപന സമ്മേളനം.